2015 മാർച്ച് 10, ചൊവ്വാഴ്ച

മരുഭൂമികളും മരുപ്പച്ചകളും കടന്ന്


‘‘ആകാശത്തിനും ആഴിക്കും ഭൂമിക്കു തന്നെയും അതിര്‍ വരമ്പുകളില്ലാതിരുന്ന കാലത്ത് പാസ്പോര്‍ട്ടും വിസയും ആവശ്യമില്ലാതിരുന്ന യുഗത്തില്‍ കത്തിക്കാളുന്ന ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കുവാന്‍ അല്പം തന്‍്റേടം കൈമുതലായ നമ്മുടെയൊക്കെ ചില പൂര്‍വികര്‍ നടത്തിയ പലായനങ്ങളുടെ ഫലമായിട്ടാണ് ഭൂമിയില്‍ പ്രവാസികള്‍ എന്നൊരു വിഭാഗം ഉണ്ടായത്. ഒരു വിധത്തിലല്ളെങ്കില്‍ മറ്റൊരുവിധത്തില്‍ ജനിച്ച നാട്ടില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടു പോയവര്‍. ലോകത്തിന്‍്റെ സര്‍വ്വകോണിലും അത്തരക്കാരുണ്ട്. കാലം കൊണ്ടു മാത്രം ലോകത്തിന്‍്റെ കോലം മാറ്റപ്പെടുമ്പോള്‍, രാജ്യങ്ങള്‍ അതിര്‍ത്തിവേലികളാല്‍ വേര്‍പെടുത്തപ്പെടുകയും  പലയിടത്തായി ചിന്നിച്ചിതറിപ്പോയവര്‍ പരസ്പരം ജനിച്ച മണ്ണിന്‍്റെ ഓര്‍മ്മകളുടെ പേരില്‍ ഒന്നാകുകയും ചെയ്യന്ന ആധുനികതയുടെ അവസ്ഥാന്തരങ്ങളില്‍ ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലേക്ക് നടത്തുന്ന യാത്രകള്‍ മനസ്സുകളെ  ഒന്നാക്കുന്നു.. ഓരോ യാത്രയും ഓരോ കണ്ടത്തെലുകളാണ്.അതുവരെ അറിഞ്ഞിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത അനുഭൂതികളുടെ തികവുകളാണ്. അവ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുന്നു...സൗഹൃദങ്ങളുടെ കണ്ണികളെ വിളക്കിച്ചച്ചേക്കുന്നു‘‘


മരുഭൂമികള്‍ക്കിടയിലൂടെയുള്ള കൂറ്റന്‍ രാജപാതകളില്‍ ഗള്‍ഫ് സൗഹൃദങ്ങള്‍ തേടി നടത്തിയ യാത്രകള്‍ വിസ്മകയകരമായിരുന്നു. ഗള്‍ഫ് മേഖല സഹകരണത്തിന്‍െറയും സൗഹൃദത്തിന്‍െറയും 34 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അരനൂറ്റാണ്ടായുള്ള പ്രവാസ ജീവിതത്തിനിടക്ക് സൗഹൃദം നഷ്ടപ്പെട്ട് ചിതറിക്കിടക്കുന്ന  അനേകം പ്രവാസികളെ ഈ മരുഭൂമിയില്‍ കാണാം. പല വഴികളില്‍ പുറപ്പെട്ടവര്‍ ഗള്‍ഫിന്‍െറ വ്യത്യസ്ത കോണുകളില്‍ എത്തിയപ്പോള്‍ പരസ്പരം കാണാന്‍ പോലും കഴിയാതെ ജീവിതകാലം കഴിച്ചുകൂട്ടുകയാണവരില്‍ പലരും. തൊഴില്‍ സാഹചര്യത്തിന് പുറമെ അവധിക്കാലം ഒത്തുവരാത്തതും അടുത്ത ബന്ധുക്കളെ പോലും ഇവ്വിധം അകല്‍ച്ചയിലാക്കി. അവരെ കണ്ടു മുട്ടിയ അപൂര്‍വ്വ യാത്രയായിരുന്നു റിയാദ് മുതല്‍ സലാല വരെ നീണ്ട് പരന്ന് കിടക്കുന്ന മരുക്കാട്ടിലെ രാജപാതകളിലൂടെ നടത്തിയത്. അരനൂറ്റാണ്ടിനിടെ അറേബ്യന്‍ മരുഭൂമിയില്‍ പണിതീര്‍ത്ത· അംബരചുംബികള്‍ക്കപ്പുറം അറബ് സംസ്കാരത്തിന്‍െറയും അറേബ്യന്‍ ജീവിത രീതികളുടെയും ഉള്‍തുടിപ്പുകളും മണല്‍പരപ്പുകളെ കീറിമുറിച്ചുള്ള ഈ പാതവക്കുകളില്‍ ആസ്വദിക്കിനാവും. അനുദിനം വര്‍ധിച്ചുവരുന്ന ടൂറിസം സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ അയല്‍ രാജ്യങ്ങളിലെ പ്രവാസികളെയും ഇവിടേക്ക് മാടിവിളിക്കുകയാണ്. ഒരു കാലത്ത·് വ്യാപാര തല്‍പര്യങ്ങള്‍ക്കായി പണിതീര്‍ത്ത· ഈ കൂറ്റന്‍ പാതകളില്‍ ഇന്ന് മറുനാടന്‍ കാഴ്ച്ചകള്‍ തേടിയിറങ്ങിയ സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്.

ഭൂവിസ്തൃതികൊണ്ട് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യ ഒരേസമയം അഞ്ച് ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ എട്ട് അയല്‍ രാജ്യങ്ങളുമായി കരമാര്‍ഗ്ഗം അതിര്‍ഥി പങ്കുവെക്കുന്നുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗ രാജ്യങ്ങള്‍ക്കിടയില്‍ റോഡ് മാര്‍ഗ്ഗം വാഹനമോടിച്ച് യാത്ര ചെയ്തത്തെുക അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല.  അംഗ രാജ്യങ്ങളള്‍ക്കിടയിലെ പൗരന്‍മാര്‍ക്ക് യാത്രാ നടപടികള്‍ ലഘൂകരിച്ചതിന് പിറമെ ജി.സി.സി രാജ്യങ്ങള്‍ മിക്കതും വിദേശികള്‍ക്ക്  ഓണ്‍ അറൈവല്‍ വിസാ സൗകര്യം ഏര്‍പ്പെടുത്തിയതോടെ സഞ്ചാരികള്‍ക്ക് അനുഗ്രഹമായിരികയാണ്്.  യുനൈറ്റഡ് അറബ് എമിറേറ്റസ്, ഖത്തര്‍, കുവൈത്ത·്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇപ്പോള്‍ നേരിട്ട് സൗദിയില്‍നിന്ന് പ്രവേശിക്കാനാവുക. സൗദിയുമായി അതിര്‍ത്തി പങ്കുവെക്കുന്നുണ്ടെങ്കിലും സൗദിയിലെ റുബുഖുല്‍ ഖാലി വഴി ഒമാനിലേക്ക് നേരിട്ടുള്ള റോഡ് യാഥാര്‍ഥ്യമായിട്ടില്ല. മരുഭൂമിയിലെ വിസ്മയകരാമയ പച്ചതുരുത്തിലത്തൊന്‍ ഇപ്പോള്‍ യു.എ.ഇ വഴി യാത്ര ചെയ്യേണ്ടതുണ്ട്. ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ, ഒമാന്‍, കുവൈത്ത·് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പരസ്പരം സന്ദര്‍ശിക്കുന്നതിന് സൗദിയിലുടെ കടന്നുപോകണം. ഇതിനായി അതത് രാജ്യത്തെ· സൗദി എംബസികളെ സമീപിച്ചാല്‍ 72 മണിക്കൂര്‍ കാലാവധിയുള്ള ട്രാന്‍സിറ്റ് വിസ അനുവദിച്ച് കിട്ടും.  സൗദി കൂടാതെ ഗള്‍ഫ് മേഖലയില്‍ ഒമാനും യു.എ.ഇയും മാത്രമാണ് നിലവില്‍ കരമാര്‍ഘം അതിര്‍ഥി പങ്കുവെക്കുന്നത്.  ഖത്തറില്‍നിന്ന് ബഹ്റൈനിലേക്കുള്ള കടല്‍പാലവും സൗദിയില്‍ നിന്ന് ഒമാനിലേക്ക് റുബുഖുല്‍ ഖാലി വഴിയുള്ള കൂറ്റന്‍ റോഡും യാഥാര്‍ഥ്യമാകുന്നതോടെ ഈ വഴികളും സന്ദര്‍ശകര്‍ക്കായി തുറക്കപ്പെടും. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിസാ ഏകീകരണ നടപടികളെ കുറിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  അംഗരാജ്യങ്ങള്‍ക്കിടയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ജി.സി.സി റെയില്‍ പദ്ധതികൂടി യാഥാര്‍തഥ്യമാകുന്നതോടെ ഗള്‍ഫ് സഹകരണം പുതിയ ഉയരങ്ങളിലത്തെും.

കരമാര്‍ഗ്ഗമുള്ള സന്ദര്‍ശകര്‍ക്ക് വിസാ ഫീസ് അടക്കാനുള്ള പ്രത്യേക സ്മാര്‍ട്ട് കാര്‍ഡുകള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും പ്രവേശന കവാടങ്ങളില്‍ ലഭിക്കും. മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ്് വാഹനങ്ങള്‍ക്ക് അതത് രാജ്യത്തെ ഇന്‍ഷൂറന്‍സ് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി ചെക്പോയിന്‍റുകളില്‍ സൗകര്യമുണ്ട്. അടുത്തിടെയായി ഇന്‍ഷൂറന്‍സ് കമ്പനകിള്‍ ജി.സി.സിയില്‍ ഒന്നാകെ യാത്രചെയ്യാനുള്ള പോളിസിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് കടക്കുന്നവര്‍ വാഹന സംബന്ധമായ മുഴുവന്‍ രേഖകളും കരുതിയിരിക്കണം. സ്വന്തമായ വാഹനമല്ല യാത്രക്കുപയോഗിക്കുന്നതെങ്കില്‍ ഇതിന് ആഭ്യന്തര മന്ത്രാലയില്‍നിന്ന് പ്രത്യേക അനുമതി പത്രം നേടിയിരിക്കണം. സൗദിയില്‍ ഇപ്പോള്‍ ഇതിന് ഓണ്‍ലൈന്‍ സൗകര്യവും ലഭ്യമാണ്.

യുനൈറ്റഡ് അറബ് എമിറേറ്റ്
xxxxxxxxxxxxxxx
റിയാദില്‍നിന്ന് ഏകദേശം 900 കിലോമീറ്ററോളം യാത്ര ചെയ്താല്‍ ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമായ അബുദാബിയിലത്തൊവുന്നതാണ്. സൗദിയിലെ അഭ്യന്തര റൂട്ടുകളിലുള്ളതിനെക്കാര്‍ കുറഞ്ഞ യാത്രാ ദൈര്‍ഘ്യം മാത്രമാണ് റിയാദില്‍നിന്ന് യു.എ.ഇയിലേക്കുളളത്. കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫ് വഴിയും മധ്യപ്രവിശ്യയിലെ അല്‍ഖര്‍ജ് വഴിയും സൗദിയുടെ യു.എ.ഇ അതിര്‍ത്തിയായ ബത്ഹയിലത്തൊം. അല്‍ ഖര്‍ജ് വഴി ഏകദേശം 520 കിലോമീറ്ററും ഹുഫൂഫ് വഴി 625 കിലോമീറ്ററുമാണ് റിയാദില്‍നിന്ന് അതിര്‍ത്തിയിലേക്കുള്ള യാത്രാ ദൂരം.

അല്‍ ഖര്‍ജ് വഴി പോകുമ്പോള്‍ ഹര്‍ള് മുതല്‍ ബത്ഹ വരെയുള്ള 200 കിലോമീറ്റര്‍ റോഡ് ഒറ്റവരിപ്പാതയാണ്. കൂറ്റന്‍ ട്രക്കുകള്‍ ചീറിപായുന്ന ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരവുമാണ്. സൗദിയും യു.എ.ഇയും  അതിര്‍ത്തിയില്‍ വിപുലമായ എമിഗ്രേഷന്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാഹന പരിശോധനയും എമിഗ്രേഷന്‍ നടപടികളും ഉള്‍പ്പെടെ  മൂന്ന് ചെക്പോയിന്‍റുകള്‍ കടന്നുവേണം സൗദി അതിര്‍ത്തി കടക്കാന്‍. ശേഷം 10 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള നോമാന്‍സ് ലാന്‍റിലൂടെ യാത്രചെയ്ത് യു.എ.ഇയുടെ അതിര്‍ത്തിയായ ഗുവൈഫാതില്‍ എത്തും. ഇവിടെയാണ് യു.എ.ഇ വിസാ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. മുപ്പത് ദിവസത്തെ· കാലാവധിയുള്ള യു.എ.ഇ വിസയുടെ ഫീസ് 2015 മുതല്‍ 210 ല്‍നിന്നും 250 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്. വിസാ നടപടികളുടെ ഭാഗമായി കണ്ണ് പരിശോധനയുള്‍പ്പെടെ പൂര്‍ത്തീകരിക്കണം.  ഖുവൈഫാത് അതിര്‍ത്തിയില്‍നിന്ന് 360 കിലോമീറ്ററാണ് അബുദാബിയിലേക്കുള്ളത്. കരമാര്‍ഗ്ഗം യു.എ.ഇയില്‍നിന്ന് മടങ്ങുന്നവര്‍ വിസ കാന്‍സല്‍ ചെയ്യുന്നതിന് 35 യു.എ.ഇ ദിര്‍ഹം ഫീസ് നല്‍കേണ്ടതുണ്ട്. അബൂദാബിയില്‍നിന്ന് വിവിധ എമിറേററുകളിലേക്ക് സൗകര്യപ്രദമയി  നീങ്ങാവുന്നതാണ്.

ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗള്‍ഫ് രാജ്യമാണ് യു.എ.ഇ.  21.40 ലക്ഷം സന്ദര്‍ശകരാണ് 2014ല്‍ മാത്രം റാസല്‍ഖൈമ എമിറേറ്റില്‍ മാത്രം എത്തിയത്. ഓരോ എമിറേറ്റുകളും അനേകം വിസ്മയകാഴ്ച്ചകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ശൈഖ് സായിദ് മോസ്ക്, അല്‍മയാ ഐലന്‍റ്, പാംജുമൈറ, ബുര്‍ജ് ഖലീഫ തുടങ്ങി വിവരണാതീതമായ കാഴ്ച്ചകള്‍ യു.എ.ഇ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ സമ്പൂര്‍ണ്ണ മെട്രോ പ്രവര്‍ത്തിക്കുന്ന ദൂബൈ നഗരവും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കും.

ഒമാന്‍
xxxxxxxx
സൗദി അറേബ്യ കഴിഞ്ഞാല്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും ഭൂവിസ്ത്രിതിയുള്ള രാജ്യമാണ് ഒമാന്‍. വടക്കുപടിഞ്ഞാറ്  ഐക്യ അറബ് എമിറേറ്റുകളും  തെക്കുപടിഞ്ഞാറ് യെമനുമായും അതിര്‍ത്തി പങ്കുവെക്കുന്നു. ഒമാനിലേക്ക് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നും കരമാഗ്ഗം പ്രവേശന കവാടങ്ങളുണ്ട്്. യു.എ.ഇയില്‍നിന്ന് ദുബൈയിലെ ഹത്ത· വഴിയും അല്‍ ഐനിലെ ബുറൈമി വഴിയുമുള്ള പാതകളാണ് പ്രധാനമായും വിനോദ സഞ്ചാരികള്‍ യാത്രക്ക് ഉപയോഗിക്കുന്നത്. യു.എ.ഇയില്‍നിന്ന് വേറെയും അതിര്‍ത്തികള്‍ ഒമാനിലേക്കുണ്ട്. യു.എ.ഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കരമാര്‍ഗം ഒമാനിലേക്ക് പ്രവേശിക്കുന്നവരുടെ യു.എ.ഇ വിസ പ്രവേശന കവാടത്തില്‍ നിന്ന് റദ്ദ് ചെയ്യേണ്ടതാണ്. ഇതിന് 35 ദിര്‍ഹം ഈടാക്കും. സന്ദര്‍ശകര്‍ തിരികെ യു.എ.ഇയില്‍ പ്രവേശിക്കുന്നതിന് വീണ്ടും 250 ദിര്‍ഹം നല്‍കി വിസാ നടപടികള്‍ പൂര്‍ത്തീകരിക്കേുകയും വേണതുണ്ട്. അതേസമയം യു.എ.ഇയില്‍ തൊഴില്‍ വിസയുള്ളവര്‍ക്ക് ഇത് ബാധകമല്ല. അഞ്ച് ഒമാനി ദീനാര്‍ ഫീസ് ഈടാക്കി ലളിതമായ നടപടികടളിലുടെ ഒമാന്‍ ഒരുമാസത്തെ· കാലാവധിയുള്ള സന്ദര്‍ശന വിസ അനുവദിക്കുന്നത്. അതിര്‍ത്തിയില്‍നിന്നും 300 കിലോമീറ്റര്‍ അകലെയാണ് തലസ്ഥാന നഗരി മസ്കറ്റ് സ്തിഥി ചെയ്യുന്നത്.

അതിര്‍തത്തിയില്‍നിന്നും നേരിട്ട് ഇബ്രി വഴി ഒമാനിലെ ഏറ്റവും ശ്രദ്ധേയമായ വിനോദ സഞ്ചാര കേന്ദ്രമായ സാലാലയിലേക്ക് പോകാവുന്നതാണ്. കുന്നിന്‍ ചെരുവുകളും മണല്‍പ്പരപ്പുകളും നിറഞ്ഞ ആയിരം കിലോമീറ്ററോളം ദൈര്‍ഘ്യമേറിയതാണ് ഇബ്രി - സലാല പാത.  റിയാദില്‍നിന്ന് യു.എ.ഇ വഴി സലാലയിലേക്ക് 2500 ലധികം കിലോമീറ്റലധികം വാഹനമോടിക്കണം.സൗദി ഒമാന്‍ പാത യാഥാര്‍ഥ്യമാകുന്നതോടെ സൗദി, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്നും ഒമാനിലേക്കുള്ള യാത്രാ ദൈര്‍ഘ്യം ഗണ്യമായി കുറയും.


 ഗള്‍ഫ് മേഖലയിലെ ഏറ്റവും പച്ചപ്പുള്ള പ്രദേശങ്ങളിലൊന്നായ സലാലയാണ് മസ്കത്തിലെ ടുറിസം ആകര്‍ഷണം. ഇവിടെ ഖരീഫ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് സന്ദര്‍ശകരാണ്് പ്രതിവര്‍ഷം എത്താറുള്ളത്. സലാല കേരളത്തിന്‍െറ മറ്റൊരു പതിപ്പായി മാത്രമേ അനുഭവപ്പെടുകയുളളൂ. കേരളത്തിലുണ്ടാകുന്ന എല്ലാ കൃഷി വൈവിധ്യങ്ങളും സലാലയില്‍ തദ്ദേശീയരും വിദേശികളും നട്ടുവളര്‍ത്തുന്നുണ്ട്.



 പാതവക്കുകളിലെ കാഴ്ച്ചകളില്‍ കിലോമീററ്റര്‍ ദൈര്‍ഘ്യമുള്ള തെങ്ങിന്‍ തോപ്പുകളും വാഴത്തോട്ടങ്ങളും പപ്പായ തോട്ടങ്ങളും കാണാനാകും. സലാലയിലെ അങ്ങാടികളില്‍ ഇളനീര്‍ കച്ചവടത്തിനായി നൂറുക്കണക്കിന് ടെന്‍റുകളാണുള്ളത്. മലയാളികള്‍ തന്നെയാണ് ഇവിടെ മുഖ്യമായും ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നതും. പലഭാഗത്തും അരുവികളും കുന്നിന്‍ ചെരുവകളും സലായലയുടെ മറ്റൊരു പ്രത്യേകതയാണ്. ബോട്ട് സര്‍വീസ് ഉള്‍പ്പെടെയുള്ള ടൂറിസം സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. സുല്‍ത്താനേററിന്‍െറ ചരിത്രവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതാണ് സലാലയിലെ കൂറ്റന്‍ മ്യൂസിയം.

കുവൈത്ത·്  
xxxxxxx xxxxxx
കരമാര്‍ഗ്ഗമുള്ള യാത്രയില്‍ ഏറ്റവും പ്രയാസം നേരിട്ടത് റിയാദില്‍നിന്നും കുവൈ·ിലേക്കുള്ള വഴിയിലായിരുന്നു. റിയാദില്‍നിന്ന് ഹഫറുല്‍ ബാതിന്‍ വഴിയാണ് കുവൈത്ത·ിലേക്ക് പോവുക. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖഫ്ജി വഴിയും കുവൈത്തിലേക്ക് പ്രവേശന കവാടമുണ്ട്. സൗദി അതിര്‍ഥിയായ റുഖിയയിലേക്ക് റിയാദില്‍നിന്ന്  700 കിലോമീറ്റര്‍ ദൂരമാണുള്ളത്. സൗദി എമി¤്രഗഷന്‍ നടപടികള്‍ പുര്‍ത്തീകരിച്ച് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള കുവൈത്ത·് അതിര്‍ത്തിയില്‍ എത്തിയെങ്കിലും ആറ് മണിക്കൂര്‍ പിന്നിട്ട് ഉച്ചതിരിഞ്ഞേ കുവൈത്തിലേക്ക് കടക്കാന്‍ സാധിച്ചുള്ളൂ. കുവൈത്തിലേക്ക് കരമാര്‍ഗ്ഗം പ്രവേശിക്കുന്നതിന് സൗദി കോണ്‍സുലേറ്റ് സാക്ഷ്യപ്പെടുത്തിയ ബിരുദ സര്‍ട്ടിഫിക്കററ് വേണമെന്ന് വ്യവ്സഥയുണ്ട്. ഇഖാമയില്‍ ഓണ്‍അറൈവല്‍ യോഗത്യയുണ്ടെങ്കിലും ഇത് തെളിയിക്കുന്നതിലുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലതെ കുവൈത്തിലേക്ക് റോഡ് മാര്‍ഗം പ്രവേശിക്കുക സാധ്യമല്ല. ഇത് കയ്യില്‍ സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ വിസ നിശേധിക്കപ്പെട്ട് ആറ് മണിക്കൂറോളം യാത്രയുടെ കൈപ്പ് നീര്‍ കുടിച്ച് അതിര്‍ത്തിയില്‍ ചടഞ്ഞുകൂടേണ്ടിവന്നതാണ് കുവൈത്ത് യാത്രയിലെ അനുഭവം.കുവൈത്ത·് സിറ്റിയിലേക്ക് നൂറ് കിലോമീറ്റര്‍  അവശേഷിക്കെ അതിര്‍ഥിയില്‍നിന്നും തിരിച്ചയക്കപ്പെടുന്നതിന്‍െറ മുഴുവന്‍ നിരാശകളും ഏറ്റുവാങ്ങി തിരിച്ചുപോരാന്‍ പുറത്തിറങ്ങിയപ്പോള്‍  അപ്രതീക്ഷിതവും അവിശ്വസനീയവുമായി ഒരുദ്യോഗസ്ഥന്‍ ഞാങ്ങളുടെ മുന്നിലത്തെി. പ്രശ്നം ചോദിച്ചറിഞ്ഞ അദ്ദേഹം സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് അന്വേഷിച്ചു. ഉണ്ടെന്ന് അറിഞ്ഞതോടെ കുവൈത്ത·് എമിഗ്രേഷന്‍  വിഭാഗത്തിലെ മറ്റേതോ ഉന്നത ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ട് ഞങ്ങളെ കുറിച്ച് അറിയിച്ചു. സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പിയെങ്കിലുമില്ലാതെ കടത്തിവിടേണ്ടതില്ളെന്ന അറിയിപ്പ് ലഭിച്ചെങ്കിലും തിരിച്ചുപോകുന്നതിന് മുന്‍പ് ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പി  ഓഫീസില്‍ ഹാജറാക്കാമെന്ന് അദ്ദേഹം സ്വയം ഏറ്റെടുത്ത·് ഞങ്ങള്‍ക്ക് വിസ അനുവദിച്ചു. കുവൈത്തിലേക്ക് വിസ ലഭിക്കുന്നതിനുള്ള മൂന്ന് കുവൈത്തീ ദീനാര്‍ വീതം ഒന്‍പത് പേരുടെ  വിസാ ഫീസും ആ ഉദ്യോഗസ്ഥന്‍ കയ്യില്‍നിന്ന് കൊടുത്തപ്പോള്‍ കണ്ണീര്‍ പൊഴിഞ്ഞു.  ഇനിയും സൗഹൃദത്തെ·കുറിച്ചും പരസ്പര വിശ്വാസത്തെ· കുറിച്ചും പ്രതീക്ഷകളാണ് ലോകത്തിന് കൈമാറാനുള്ളതെന്ന വലിയ പാഠം പകര്‍ന്നാണ് അന്ന് രാത്രി കുവൈത്ത·് സിറ്റിയിലത്തെി ഞങ്ങളുടെ  സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പുകള്‍ കൈപ്പറ്റി ആ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തിരിച്ചുപോയത്...

രാജ്യത്തിന്‍െറ അഭിമാനസ്തംഭമായി നിലകൊള്ളുന്ന കുവൈത്ത് ടവറും ഇറാഖ് അധിനിവേശത്തിന്‍െറ കാലച്ചൊകള്‍ അനുഭവപ്പെടുന്ന ലിബറേഷന്‍ ടവറും ഉള്‍പ്പെടെ നിരവധി ടൂറിസം ആകര്‍ഷണങ്ങളാണ് കുവൈത്തില്‍ സന്ദര്‍കരെ വരവേല്‍ക്കുന്നത്. കുവൈത്ത് സിറ്റിയിലെ സൂഖുതുറാസിയ അഥവാ പൈതൃക വിപണി എല്ലാ സന്ദര്‍ശകരുടെയും ശ്രദ്ധാകേന്ദ്രമാണ്. പൗരാണികതയും ആധുനികതയും ഒരുപോലെ സംഗമിക്കുന്ന ഇവിടെ ആയിരക്കണക്കിനാളുകളാണ് രാവിലെ മുതല്‍ പല ആവശ്യങ്ങള്‍ക്കായി എത്തുന്നത്.നിരവധി ഇറാനിയല്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കുവൈത്ത് നാഷണല്‍ മ്യൂസിയവും പ്ളാനിറ്റേറിയവും സന്ദര്‍കരുടെ ഇഷ്ടകേന്ദ്രമാണ്.

ഖത്തര്‍ .....
xxxxxxxxxxx
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുമായി അതിര്‍ത്തി പങ്കുവെക്കുന്ന സൗഹൃദ രാജ്യമാണ് ഖത്തര്‍. റിയാദില്‍ നിന്ന് ഹുഫൂഫ് വഴി 590 കിലോമീറ്ററാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കുള്ള യാത്രാ ദൂരം. ഹുഫൂഫ് വഴി 500 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൗദിയുടെ അതിര്‍ഥിയിലത്തൊം. ഇവിടെ നിന്ന് 90 കിലോമീറ്ററാണ് ദോഹയിലേക്കുള്ള ദൂരം. ഓണ്‍ അറൈവല്‍ സ്റ്റാറ്റസുള്ള വിദേശികള്‍ക്ക് ഖത്തര്‍ കരമാര്‍ഗം വിസാ സേവനം നല്‍കുന്നുണ്ട്. സൗദിയുടെ ഖത്തര്‍ അതിര്‍ത്തി സല്‍വയും ഖത്തറിന്‍െറ സൗദി അതിര്‍ത്തി ബൂസംറയുമാണ്.നൂറ് ഖത്തറി റിയാല്‍ ഈടാക്കിയാണ് വിസ നല്‍കുന്നത്. ഖത്തറില്‍നിന്നും യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് കരമാര്‍ഗം യാത്ര ചെയ്യുന്നവര്‍ നേര·െ തന്നെ സൗദിയുടെ ട്രാന്‍സിറ്റ് വിസ സംഘടിപ്പിക്കേണ്ടതാണ്. ട്രാന്‍സിറ്റ് വില ലഭിക്കുന്നവരും സൗദിയില്‍ പ്രവേശിക്കുമ്പോള്‍ സൗദിയുടെ ഇനഷൂറന്‍സും ഉറപ്പ്വരുത്തല്‍ നിര്‍ബന്ധമാണ്.

എണ്ണ -പ്രകൃതിവാതകങ്ങളാല്‍  സമ്പന്നമായ ഖത്തര്‍ വിസ്തൃതിയിലും ജനസംഖ്യയിലും ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ്. എന്നാല്‍ വികസനത്തിന്‍്റെയും പുരോഗതിയുടെയും കാര്യത്തില്‍ അല്‍ഭുതകരമായ മുന്നേറ്റത്തിലൂടെയാണ് ഈ കൊച്ചുരാജ്യം ലോകത്തിന്‍െറ ശ്രദ്ധ നേടുന്നത്. തലസ്ഥാനമായ ദോഹ നഗരം മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട മുനമ്പാണ്. കടല്‍തീരത്തെ നഗരസൗന്ദര്യം തന്നെയാണ് ഖത്തറിന്‍്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
കടല്‍ നികത്തി കൃത്രിമമായി നിര്‍മ്മിച്ച പേള്‍ ഖത്തറും സന്ദര്‍കരെ ആകര്‍ഷിക്കും. ഇസ്ലാമിക കലകളുടെയും ,ചിത്രങ്ങളുടെയും അതുല്യമായ ഒരു ശേഖരണമാണു ഫ്രെഞ്ച് - ഇസ്ലാമിക് നിര്‍മ്മാണം സമന്വയിപ്പിച്ച്  ഉണ്ടാക്കിയ ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം.  ഇന്ത്യ, ഇറാഖ്, ഇറാന്‍, തുര്‍ക്കി, റഷ്യ, ചൈന തുടങ്ങി വിവിധ നാടുകളില്‍ നിന്നുള്ള വസ്തുക്കളുടെ അപൂര്‍വ്വശേഖരം തന്നെ ഇവിടെയുണ്ട്. ഖത്തരിന്‍്റെ പൗരാണികയുടെ ശേഖരണമാണ് ഖത്തര്‍ നേഷണല്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുള്ളത്.
പൗരാണിക ഗൃഹോപകരണങ്ങള്‍ മുതല്‍ ആധുനിക സൈനിക ഉപകരണങ്ങള്‍ വരെ ഇവിടെ സന്ദര്‍ശകരെ വരവേല്‍ക്കും. നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കും ഉച്ചകോടികള്‍ക്കും വേദിയാകാറുള്ള ഖത്തര്‍ 2022 ഓടെ ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ്.

ബഹ്റൈന്‍...
xxxxxxxxxxxx
ഏഷ്യന്‍ വന്‍കരയുടെ തെക്കുപടിഞ്ഞാറ് പേര്‍ഷ്യന്‍ ഉള്‍ക്കടലിലാണ് ബഹ്റൈന്‍. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് അയല്‍ രാജ്യങ്ങള്‍. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍നിന്നും ബഹ്റൈനിലേക്ക് പണിതിര്‍ത്ത· കോസ്വേയാണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നത്.  പ്രതിദിനം ഒരു വശത്തേക്ക് മാത്രം നാല്‍പതിനായിരത്തോളം പേര്‍ കടന്ന് പോകുന്ന ഈ പാതതന്നെയാണ് രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റവും തിരക്കേറിയ പാതയും. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണ് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലേക്കുള്ളത്. കോസ്വേയില്‍ ഒറ്റപോയിന്‍റില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന പുതിയ സംവിധാനം 2015 മാര്‍ച്ചോടെ പ്രാബല്യത്തിലാകും.
ഇതോടെ ഈ വഴി പോകുന്നവര്‍ എതെകിലും ഒരുദിശയിലേക്ക് സഞ്ചരിക്കുമ്പോള്‍ മാത്രം എമി¤്രഗഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മതിയാകും. ഇഖാമയില്‍ ചില പ്രത്യേക  പ്രൊഫഷന്‍ ഉള്ളവര്‍ക്ക് ഫീസ് നല്‍കാതെയും അല്ലാത്തവരില്‍നിന്ന് 20 റിയാല്‍ ഫീസ് ഈടാക്കിയുമാണ് ബഹ്റൈന്‍ വിസ നല്‍കുന്നത്. കോസ്വേയില്‍ യാത്രചെയ്യുന്നതിന് വാഹനം ഒന്നിന് 20 റിയാല്‍ വീതം ടോള്‍ നല്‍കേണ്ടതുമുണ്ട്്. ചെറുതെ കിലും സൗന്ദര്യം മുറ്റി നില്‍ക്കുന്ന ബഹ്റൈന്‍ അറബ് മേഖലയിലെ സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാണ്. കടലിന് പാലം പണിതുണ്ടാക്കിയ സൗദി - ബഹ്റൈന്‍ കോസ്വേയലൂടെയുള്ള യാത്ര തന്നെ അപൂര്‍വ്വമയ ഒരു ടൂറിസം അനുഭൂതിയാണ്.


സൗദി അറേബ്യ.
xxxxxxxxxxxxxx
 മണ്ണും വിണ്ണും അനുഗ്രഹം ചൊരിഞ്ഞ അപൂര്‍വ്വം ഭൂമികളിലൊന്നാണ് സൗദി അറേബ്യ. മറ്റൊരു പ്രദേശത്തിനും  ലഭിക്കാ· അനേകം പ്രത്യേകതകളും പ്രാധാന്യങ്ങളും ലോകത്തിന്‍െറ ഏകദേശ മധ്യത്തിലെന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രദേശത്തിനുണ്ട്. ആകാശത്തുനിന്നും അനേകായിരം വര്‍ഷങ്ങള്‍ മുന്‍പേ ഈ മരുഭൂമിയിലേക്ക് പ്രാപഞ്ചിക രഹസ്യങ്ങളും ദൈവിക സന്ദേശങ്ങളുമായി അുനഗ്രഹ·ിന്‍െറ മാലാഖമാര്‍ വന്നുപോയി.  വിണ്ണില്‍ നിന്നിറങ്ങിയ അനുഗ്രഹങ്ങള്‍ക്കൊപ്പം പൊന്ന് വിളയുന്ന മണ്ണും സൗദിക്ക് ലഭിച്ചു. മരുക്കാട്ടില്‍നിന്ന് നിന്ന് അണകെട്ടി നിര്‍ത്താനാകാതെ പൊട്ടിയൊഴുകുന്ന സംസം വെള്ളവും ലോക·ിന്‍െറ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന എണ്ണയുടെ പ്രവാഹവും മരുഭൂമിക്കിടയിലെ ഉപ്പുജല പ്രവാഹവും മറ്റൊരു ലോകത്തിനും ഇതേപോലെ ലഭിച്ചിട്ടില്ല. ഇതോടൊപ്പം നാം കണ്ടും കേട്ടും അറിഞ്ഞ ഊഷരമായ മരുഭൂമിക്കപ്പുറം ഹരിതഭംഗിയും തണുപ്പും നിറഞ്ഞ പ്രകൃതിയുടെ മനോഹരിതയും സൗദിയുടെ സവിശേഷതയാണ്.



കരമാര്‍ഗ്ഗം സൗദിയിലേക്കത്തെുന്നവരില്‍ വലിയൊരു വിഭാഗവും തീര്‍ഥാടനത്തിനത്തെുന്നവരാണ്. ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ, കുവൈത്ത·് എന്നീ രാജ്യങ്ങളില്‍ റോഡ് മാര്‍ഗ്ഗം പതിനായിരങ്ങളാണ് സൗദിയില്‍ ഹജ്ജ് ഉംറ തീര്‍ഥാടനത്തിനത്തെുന്നത്. വിനോദ സഞ്ചാരത്തിനായി റോഡ് മാര്‍ഗ്ഗം എത്തുന്നവര്‍ക്ക്  സൗദി അറേബ്യ ഇനിയും ഓണ്‍അറൈവല്‍ വിസ അനുവദിച്ച് തുടങ്ങിയിട്ടില്ല. കരമാര്‍ഗ്ഗം തീര്‍ഥാടനത്തിനത്തെുന്നവര്‍ മുന്‍കൂട്ടി വിസാ നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കണം. മക്കയിലേക്ക് ദോഹയില്‍ നിന്ന് 1450, മനാമയില്‍നിന്ന് 1433,  കുവൈത്ത·ില്‍ നിന്ന് 1436  അബുദാബിയില്‍നിന്ന് 1756 കിലോമീറ്റര്‍ എന്നിങ്ങനെയാണ് ദൂരം. ഒമാനിലെ മസ്ക്കറ്റില്‍നിന്ന്  2271 സലാലയില്‍നിന്ന് 3100 കിലോമീറ്ററും ദൈര്‍ഘ്യമേറിയതാണ് റിയാദ് വഴിയുള്ള മക്ക റോഡ്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഉംറ, ഹജ്ജ് ആവശ്യങ്ങള്‍ക്കായി പ്രവാസികള്‍ക്കും വിസ അനുവദിക്കുന്നുണ്ട്. എല്ലാ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ മക്കയിലേക്കും മദീനയിലേക്കും റിയാദ് വഴിയാണ് കടന്നുപോകുന്നത്.

വൈവിധ്യമാര്‍ന്ന വിനോദ സഞ്ചാര മേഖലകളാല്‍ സമ്പന്നമാണ് സൗദിയുടെ പതിമൂന്ന് പ്രവിശ്യകള്‍. മനം കവരുന്ന വിനോദമേഖലക്കൊപ്പം ഇസ്ലാമിക ചരിത്രത്തിന്‍െറയും അറേബ്യന്‍ സംസ്കാരത്തിന്‍െറയും  ചിന്തോദ്ദീപമായ അനേകം ശേഷിപ്പുകളും ഈ മണ്ണിലുണ്ട്. അതില്‍ മുഖ്യമായത് മക്കയും മദീനയുമാണ്്. മുഹമ്മദ് നബിക്ക് ആദ്യമായി ദിവ്യസന്ദശേം ലഭിച്ച ഹിറാ ഗുഹ, ഇത് സ്ഥിതി ചെയ്യന്ന ജബല്‍നൂര്‍, പ്രവാചകന്‍െറ മദീനാ പലായനത്തില്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ സുരക്ഷിതമായി കണ്ടത്തെിയ താവളമായ സൗര്‍ ഗുഹ, ഹജ്ജില്‍ ലോമകുസ്ലിംങ്ങങ്ങളുടെ സംഗമഭൂമിയായ മിനാതാഴ്വര, അറഫ, മുസ്ദലിഫ, ജബലുറഹ്മ തുടങ്ങി മക്കയോട് ചേര്‍ന്നുള്ള അനേകം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രാന്ത പ്രദേശങ്ങളും മക്കയിലത്തെുന്നവരെ ആകര്‍ഷിക്കും.
അന്താരാഷ്ട്ര പൈതൃക പട്ടികയില്‍ ഇടം നേടിയ സൗദി ടൂറിസം മേഖലയിലെ ശ്രദ്ധേയമായ പ്രദേശമാണ് മദാഇന്‍ സാലിഹ്. സമൂദ് ജനതയുടെ ആവശ്യപ്രകാരം ദൈവം അര്‍ക്ക് ദൃഷ്ടാന്തമായി ഇറക്കിയ ഒട്ടകം ഇറങ്ങിവന്ന പാറ, ഇത് വെള്ളം കുടിച്ചിരുന്ന കിണര്‍ തുടങ്ങിയവക്കൊപ്പം നൂറ്റാണ്ടുകള്‍പ്പുറം പാറകള്‍ വെട്ടിത്തുറന്ന് സമൂദ് ഗോത്രം പണിത സൗധങ്ങള്‍ ഇന്നും നിര്‍മ്മാണചാതുരിയില്‍ മനം കവരുന്നതാണ്. തുര്‍ക്കി ഭരണകാലത്ത് സ്ഥാപിക്കുകയും രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ക്കപ്പെടുകയും ചെയ്ത അല്‍ ഹിജറ് റെയില്‍വേസ്റ്റേഷന്‍, 1906ല്‍ നിര്‍മ്മിച്ച റെയില്‍വേ ഉപകരണങ്ങള്‍ തുടങ്ങിയവും ചരിത്രത്തിന്‍െറ ശേഷിപ്പുകളായി സന്ദര്‍ശകരെ ഇവിടെ കാത്തിരിക്കുന്നു.യുനസ്കോ അംഗീകാരം നേടിയ സൗദിയിലെ മറ്റൊരു പ്രധാന ടൂറിസം മേഖലയാണ് തലസ്ഥാന നഗരിയോട് ചേര്‍ന്നുള്ള സൗദി ഭരണകൂടത്തിന്‍െറ പ്രഥമ ആസ്ഥാനമായിരുന്ന ദറഇയ്യ. പ്രപഞ്ചം, മനുഷ്യന്‍, അറബ് രാജകുടുംബം, ഇസ്ലാമും അറേബ്യന്‍ ഉപദ്വീപും, സൗദിയുടെ ഏകീകരണം തുടങ്ങി വിവിധ വിഷയങ്ങളിലായുള്ള എട്ട് തലങ്ങളായി വേര്‍ തിരിച്ചുള്ള റിയാദിലെ മ്യൂസിയമാണ് മറ്റൊരു ടൂറിസം ആകര്‍ഷകഷണം.

ഗള്‍ഫ് രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ ഏറ്റവും പ്രൗഡിയുള്ളതും റിയാദ് മ്യൂസിയത്തിന് തന്നെ. പച്ചക്കറികളും പഴവര്‍ഗങ്ങളുമായി ഫലഭൂയിഷ്ഠമായ അബഹ, ഫുര്‍സാന്‍ ദ്വീപ്. കടല്‍വെള്ളത്തില്‍ നിന്നെന്നപോലെ കരവെള്ളത്തില്‍ നിന്നും ഉപ്പ് കുറുക്കുന്ന അല്‍ഖസബിലെ ഉപ്പ് പാടങ്ങള്‍ തുടങ്ങി സൗദിയിലെ സഞ്ചാര വിശേഷങ്ങള്‍ നിരവധിയാണ്.


xxxxxxxxxxxxxxx

കെ.സി.എം അബ്ദുല്ല