പുതു വര്‍ഷം പിറവിയെടുക്കുന്നു എന്നതിനെക്കാള്‍ എനിക്ക് സന്തോഷകരമായുള്ളത് ഒരു പുതിയ സംസ്കാരം പിറവിയെടുത്തേക്കുമെന്ന പ്രതീക്ഷകളാണ്. നിര്‍ബന്ധിതമായെങ്കിലും ഒരു ചുവട്മാറ്റത്തിന് നമ്മുടെ രാജ്യം വിധേയമായിക്കൊണ്ടിരിക്കുന്നില്ളേ?. വര്‍ഗീയതയുടെ പേരില്‍ രക്തം ചിന്തി അധികാരത്തിലെത്താന്‍ വെമ്പികൊണ്ടിരുന്ന നര ബോജികള്‍ ഒടുവില്‍ ഗതകാല കുറ്റങ്ങളെ ഓര്‍ത്ത് ഖേദിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ അഴിമതികളില്‍ മുങ്ങികുളിച്ച കോണ്‍ഗ്രസ് കടുത്ത അഴിമതി വിരുദ്ധ നയങ്ങളിലേക്ക് നീങ്ങുന്നു. കേരളത്തില്‍ തലങ്ങും വിലങ്ങും സമര കോലാഹലങ്ങളുമായി പാറിനടന്നിരുന്ന ചുവപ്പന്‍ പതാക നിരുപാധികം സമര പന്തലുകളിനിന്ന് കൊഴിഞ്ഞ് വീഴുന്നു. 2013 അവസാനിക്കുന്നത്
ശുഭപ്രതീക്ഷകളോടെയാണെന്നതിനെക്കാള്‍ 2014 ആരംഭിക്കുന്നത് ശുഭ സൂചനകളോടെയാണെന്ന് പറയാനാണ് ഞാനാഗ്രഹിക്കുന്നത്. എല്ലാവരുടെയും ലക്ഷ്യം താല്‍ക്കാലികമായുള്ള പ്രതിസന്ധികളെ മറികടക്കുകയെണന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ ജനപക്ഷ ബദല്‍ രാഷ്ട്രീയത്തിന് ഇന്ത്യന്‍ മണ്ണില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ ജനത അതിന് പാകപ്പെട്ടുവരുന്നുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള പുതുവര്‍ഷ പിറവിയെ സ്വാഗതം ചെയ്യുന്നു. സ്ഥായിയായ ഒരു ലക്ഷ്യത്തോടെതന്നെയാണ് ഇത്തരം കൊച്ചുകൊച്ചു സംഘങ്ങള്‍ ശക്തിപ്പെടുന്നത്. ഇരുട്ട്കൊണ്ട് ഓട്ടയടക്കാനുള്ള ഇടത് വലത് വര്‍ഗീയ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ ഇനിയും തുടരും, അപ്പോള്‍ മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബദല്‍ സാംസ്കാരം ശക്തിപ്പെട്ട് വരികയുള്ളൂ. പൂര്‍ണമായും ഒരു ബദല്‍ കെട്ടിപ്പൊക്കുന്നത് വരെ ഇത്തരം താല്‍ക്കാലിക പ്രതിഭാസങ്ങള്‍ അനിവാര്യമായേക്കാം. യു.ഡി.എഫ് മുഖഛായ നന്നാക്കാന്‍ നല്ളൊരു ഛായയുള്ള മുഖം തന്നെ മന്ത്രി സഭയിലേക്ക് കൊണ്ടുവരികയാണ്. ഇനി എന്തെല്ലാം കണ്ടും കേട്ടും നാം കഴിയണം. അവശേഷിക്കുന്ന അവസാന കേസും മറികടന്ന് കേരളത്തിന്‍െറ സ്വന്തം സരിത ജയില്‍മോചിതയാകുമോ? പോയമാസങ്ങളിലെ ഇടത് പക്ഷ സമരങ്ങള്‍ സരിതയുടെ ജയില്‍മോചനത്തിന് വേണ്ടിയായിരുന്നെന്ന് തോന്നിപ്പോകുന്നോ? ജനപക്ഷ ബദല്‍ രാഷ്ട്രീയം എത്രവേഗം ശക്തിപ്പെടുന്നുവെന്നാശ്രയിച്ചാണ് എന്‍െറ പ്രതീക്ഷയെകുറിച്ച പ്രതീക്ഷകള്‍. ഒപ്പം ഇന്നെന്‍െറ മൂത്ത മകളുടെ പിറന്നാള്‍ കൂടിയായിരുന്നു.