ഞാഞൂലും വിഷം ചീറ്റുകയോ എന്ന പതിവ് തമാശയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇപ്പോളത്തെ ഇന്തോ-യുഎസ് നയതന്ത്ര യുദ്ധം. നല്ല ഒന്നാംതരം ‘കോബ്ര’യായിട്ടും ഇക്കാലമത്രയും ഒരു ഞാഞൂലുപോലെ കഴിയേണ്ടിവന്നതായിരുന്നോ? അതല്ല യഥാര്‍തഥ ഞാഞൂലിന് ഇപ്പോള്‍ ഫണം വെച്ചതാണോ? അവിടെയും ഇവിടെയുമുള്ളവര്‍ ആകെ
കണ്‍ഫ്യൂഷനിലാണ്. അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥയായിരുന്ന ‘ദേവയാനി ‘കോബ്ര’ഗെഡെ’ ക്കെതിരെ ആ രാജ്യം എടുത്ത ചില നടപടികളാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇതിനെക്കാള്‍ ഉയര്‍ന്ന പദവിയിലുള്ളവരുടെ അടിവസ്ത്രങ്ങള്‍ ഇതിന് മുന്‍പും ആരാജ്യത്ത് പരിശോധനക്ക് വിധേയമായിട്ടുണ്ട്, അന്നില്ലാത്ത ചങ്കുറപ്പ് കണ്ടാണ് ഇന്ത്യക്കാര്‍ ഇന്ന് ഞെട്ടിയിരിക്കുന്നത്. തങ്ങള്‍ മൂന്നാം കിട രാജ്യക്കാരോട് സാധാരണ പുലര്‍ത്തിപ്പോരുന്ന സമീപനത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ളെന്നിരിക്കെ ഇക്കാലമത്രയും ഓഛാനിച്ചുനിന്നവര്‍ ഇപ്പോളെന്താ പുതിയ പുകിലുമായി വന്നതെന്നാണ് ആ നാട്ടുകാരും അവിടുത്തെ നിയമ പാലകരും അമ്പരക്കുന്നത്. ഡല്‍ഹിയില്‍ ഭിക്ഷ യാജിച്ചവരും റിക്ഷ വലിച്ചവരുമൊക്കെ ഒരു പുതിയ ഇന്ത്യ സ്വപ്നം കാണുന്നുണ്ടെന്ന തിരിച്ചറിവില്‍നിന്നുണ്ടായ രാഷ്ട്രത്തിന്‍െറ അഭിമാനബോധമാണോ നമ്മുടെ ഭരണകൂടത്തിന്‍െറ പ്രചോദനം. അതല്ല, സ്വന്തം പദവി ദുരുപയോഗപ്പെടുത്തി രാജ്യത്തിന് നാണക്കേടുണ്ടാക്കിയ നയതന്ത്രപ്രതിനിധിയെ സംരക്ഷിക്കാനുള്ള അടവുകളാണോ. ഏതായാലും ഡല്‍ഹിയിലെ യു.എസ് എംബസിയിലേക്കുള്ള മദ്യത്തിന് ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് കൊണ്ടോ അവിടെയുള്ള സുരക്ഷാ ബാരിക്കേഡുകള്‍ വലിച്ചു നീക്കിയതുകൊണ്ടോ മറച്ചുവെക്കാന്‍ കഴിയുന്നതാണോ ഇക്കാലമത്രയും നാം അനുഭവിച്ച നിന്ദ്യത. ഇപ്പോളത്തെ നെഞ്ചുറപ്പും ചങ്കുറപ്പുമൊക്കെ എത്രദിവസം നീണ്ടു നില്‍ക്കുമെന്നാണ്ആംആദ്മിഉറ്റുനോക്കുന്നത്.രാജ്യാന്തരതലത്തില്‍ അമേരിക്കക്ക് നാണക്കേടുണ്ടാക്കുന്നതാണ് ഇന്ത്യന്‍ നീക്കങ്ങള്‍, ഇതിനെ മറികടക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍െറ കറുത്ത ഇടനാഴികകളില്‍ നിന്ന് ഒപ്പിയെടുത്ത എന്തെങ്കിലുമൊന്ന് വിക്കിലീക്സിലൂടെപുറത്തുവരുമ്പോള്‍വായതുറക്കാന്‍ തന്‍േറട മു ള്ളവര്‍ ഡല്‍ഹിയിലുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ