പൊതുജനത്തിന്‍െറ രക്തം ഊറ്റുകയാണ്. ഒടുവില്‍ രാഹുല്‍ സമ്മതിരിച്ചിരിക്കുന്നു. എങ്ങിനെയെന്ന് പറഞ്ഞെങ്കിലും, ആര് എന്തിന് എന്ന് പറയുന്നില്ല! കുറ്റിച്ചൂലിന് മുന്നില്‍ അടിതെറ്റിയ ഗാന്ധി കുടുംബത്തിനും അഴിമതിയെ കുറിച്ച വെളിപാടുണ്ടായതാണോ? എന്തായാലും പരാജയങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ സന്നദ്ധമല്ളെന്ന് തന്നെയാണ് ദേശീയ പാര്‍ട്ടിയുടെ ഉപാധ്യക്ഷന്‍ ആവര്‍ത്തിക്കുന്നത്. അധ്യക്ഷക്ക് ഇത്തരം പ്രസ്താവനകള്‍ക്ക് ഇനിയും ഗ്രഹപാഠം വേണ്ടിവരും. തട്ടുകടകളില്‍നിന്ന് ചായകുടിച്ചോ തെരുവില്‍ മൂക്കൊലിപ്പിച്ച് നടക്കുന്ന കുട്ടിക്ക് ഉമ്മവെച്ചോ മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല പോയവര്‍ഷങ്ങളിലെ കോണ്‍ഗ്രസിന്‍െറ ചെയ്തികള്‍. അഴിമതി ജനങ്ങളുടെ രക്തമൂറ്റുകയാണ്, അത് വെച്ച് പൊറുപ്പിക്കാനാകില്ളെന്ന് പ്രസ്താവന തട്ടിവിട്ടതുകൊണ്ട് വോട്ട് ലഭിക്കുമെന്ന് ആരാണ് ഈ കോര്‍പറേറ്റ് പൊളിറ്റീഷ്യനെ പറഞ്ഞുപറ്റിച്ചത്. അന്‍പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനത നേടിയ രാഷ്ട്രീയ വിദ്യഭ്യാസത്തെയും അനുഭവ സാക്ഷ്യങ്ങളെയും ആരാണ് രാഹുലില്‍നിന്ന് മറച്ചുപിടിക്കുന്നത്. ഡല്‍ഹിയിലെ കുറ്റിച്ചൂല് വിപ്ളവത്തിന്‍െറ അണിയറകളിലേക്ക് എത്തിനോക്കാന്‍ പോലും എന്തേ ഈ യുവപ്രതീക്ഷക്ക് ഇനിയും സാധിക്കുന്നില്ല. സാധാരണക്കാര്‍ക്കൊപ്പം ജീവിച്ചില്ളെങ്കിലും അവര്‍ ബുദ്ധിശൂന്യരല്ളെന്നെങ്കിലും അംഗീകരിച്ചേ പറ്റൂ എന്ന് എന്തേ ആരും ഉപദേശിച്ച് കൊടുക്കുന്നില്ല.
ആരാണ് അഴിമതിക്കാര്‍ എന്ന് പറയാതെ എത്രകാലം പിടിച്ചുനില്‍ക്കാനാകും, ലോക്കല്‍ പാര്ട്ടിമെംബര്മാര് മുതല്‍ ദേശീയ അമരക്കാര്‍ വരെ നീണ്ട് പരന്ന് കിടക്കുന്ന കണ്ണികളിലെ അഴിമതിയെ തുടച്ച് നീക്കാന്‍ എന്ത് ചെയ്യാനുണ്ട്. ഇക്കാലമത്രയും പാര്‍ട്ടിയും കുടുംബവും അഴിമതി നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് പൊതുഖജനാവിലേക്ക് കണ്ട് കെട്ടാന്‍ സന്നദ്ധമാണോ? അനേകം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് രാഹുല്‍ ഇരുന്ന് പഠിക്കേണ്ടത്. യാഥാര്‍തഥ്യത്തെ തമസ്കരിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ പാഴ്വാക്കുകളാകാനേ തരമുള്ളൂ. പുതിയ സാഹചര്യത്തില്‍ പ്രസ്താവനകള്‍ക്കപ്പുറം രാഹുലിന് കര്‍മ്മ രംഗത്ത് എന്ത് ചെയ്യാനുണ്ട് എന്നാണ് ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നത്. രാജ്യത്തിന്‍െറ ഭാവി രാഹുലിന്‍െറ കയ്യിലായിരിക്കുമെന്ന പ്രതീക്ഷകള്‍ ഇനിയും ഏറെ അകലെയാണെന്ന് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നതായി ഇന്നത്തെ പ്രസ്താവന.

മറുപടിഇല്ലാതാക്കൂസാധാരണക്കാരെ പരിഗണിക്കണം എന്ന ശക്തമായ താക്കീതാണ് കുറ്റിച്ചൂലിന് നല്കിയ വോട്ടിലൂടെ ജനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭരണാധികാരികള്‍ക്കും നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ കുറ്റിച്ചൂലില്‍ വോട്ടേ കുത്തിയുള്ളൂ. ഇനി കുറ്റിച്ചൂല് തന്നെ കൈയിലെടുക്കും. ഓടിയാലും മുഴുമിക്കില്ല.